ബംഗാളി യുവ നടി ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍

Monday 19 June 2017 4:06 pm IST

കൊല്‍ക്കത്ത: ബംഗാളി സിനിമ, സീരിയല്‍ താരം ബിതസ്ത സാഹയെ(28) തെക്കന്‍ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയില്‍ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ പോയി വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു. കൈ ഞരന്പുകള്‍ മുറിഞ്ഞു രക്തം വാര്‍ന്നൊലിച്ച നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ചിലനാളുകളായി ഫ്‌ളാറ്റില്‍ തനിയെ താമസിക്കുകയായിരുന്നു സാഹ. ബന്ധുക്കള്‍ പലതവണ വിളിച്ചിട്ടും ഫോണും എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ഫ്‌ളാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഗാര്‍ഫ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. നടി ജീവനൊടുക്കിയത് ആകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.