ചാരായം കൈവശം വെച്ച കേസ്‌: പ്രതി 12വര്‍ഷത്തിനുശേഷം പിടിയില്‍

Sunday 10 July 2011 9:35 am IST

ചാലക്കുടി : പിടികിട്ടാപ്പുള്ളിയെ 12 വര്‍ഷത്തിനുശേഷം പിടികൂടി. മേലൂര്‍ മധുരമറ്റം സ്വദേശി കരുപാത്ര ഷാജി (45) നെയാണ്‌ കൊരട്ടി എസ്‌.ഐ. സിജോ വര്‍ഗ്ഗീസ്‌ സംഘവും ചേര്‍ന്ന്‌ പാലക്കാട്‌ ജില്ലയില്‍ നിന്ന്‌ പിടികൂടിയത്‌. 35 ലിറ്റര്‍ ചാരായം കൈവശം വച്ച കേസിലാണ്‌ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്‌. ഇതിനു പുറമെ നാല്‌ അബ്കാരി കേസുകളും പ്രതിയുടെ പേരില്‍ നിലവിലുണ്ട്‌. പ്രതിയെ പിടികൂടിയ പോലീസ്‌ സംഘത്തില്‍ പോലീസുകാരായ സി.ആര്‍.രാജേഷ്‌, വി.ജി.സ്‌ററീഫന്‍, ഷെറിന്‍ സി.ബി എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.