എച്ച്.ഐ.എം.യു.പി. ഹൈ-ടെക്ക് സ്‌കൂള്‍ നാളെ (വ്യാഴം)നാടിന് സമര്‍പ്പിക്കും

Wednesday 8 February 2017 3:38 pm IST

കല്‍പറ്റ :എച്ച്.ഐ.എം.യു.പി. ഹൈ-ടെക്ക് സ്‌കൂള്‍ നാളെ നാടിന് സമര്‍പ്പിക്കും കല്‍പറ്റ: ആസ്ഥാന നഗരിയായ കല്‍പറ്റയില്‍ 1938 ല്‍ നുസ്രത്തൂദ്ദീന്‍ സംഘത്തിനു കീഴില്‍ സ്ഥാപിതമായ എച്ച്.ഐ.എം.യു.പി. സ്‌കൂള്‍ , ആധുനിക വിദ്യാഭ്യാസ രീതികള്‍ , സയന്‍സ്, സാങ്കേതിക വിദ്യ എന്നിവയെല്ലാം സമായോജനം നടത്തി പുതു ലോകത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന എല്ലാ സൗകര്യങ്ങളും പരിപൂര്‍ണ്ണമാക്കി ഒരുക്കിയ വിദ്യാലയം കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്ര നാഥ് നാളെ നാടിന് സമര്‍പ്പിക്കും . വയനാട്ടിലെ ഹൈ-ടെക്ക് വിദ്യാലയമായിരിക്കും ഇത്. മന്ത്രിയുടെ ഉദ്ഘാടന പ്രഖ്യാപനത്തോടു കൂടി കല്‍പറ്റ നഗരസഭയിലെ എല്ലാ ജനങ്ങള്‍ക്കും മൊബൈലില്‍ വ്യക്തിഗത ഉദ്ഘാടന സന്ദേശം ലഭിക്കുന്ന ഹൈ-ടെക്ക്് സംവിധാനം ഒരുങ്ങി കഴിഞ്ഞു. 2016 ഏപ്രിലിലാണ് വിദ്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഒരു വര്‍ഷം കൊണ്ട് ജന പങ്കാളിത്തത്തോടു കൂടി മാനേജ് മെന്റ് കമ്മിറ്റി വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങള്‍ ഹൈടെക്ക് സംവിധാനത്തോടെ നിലവാരത്തിലെത്തിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ. സി.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിക്കും . നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍ കുട്ടി മുഖ്യപ്രഭാഷണം നടത്തും . സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകന്‍ എം.കെ. പൗലോസ് സാറിന് മുന്‍ എം.എല്‍.എ. എം.വി. ശ്രേയാംസ് കുമാര്‍ ഉപഹാരം നല്‍കും . അഡ്വ. കെ. മൊയ്തു സ്വാഗതവും സി.മൊയ്തീന്‍ കുട്ടി റിപ്പോര്‍ട്ടിംഗും , വി.എ. മജീദ് വിദ്യാലയ ചരിത്ര അവലോകനവും നടത്തും . പി.പി. ആലി, എ.പി. ഹമീദ്, സനിത ജഗദീഷ്, ടി.ജെ. ഐസക്ക്, ബിന്ദു ജോസ്, കെ. അജിത, കെ.ടി. ബാബു, പി.പി. തങ്കം, കെ.എം. പ്രഭാകരന്‍, മമ്മു, കെ. ഷിബു, സലീം മുസ്ലിയാര്‍ മണ്ണാര്‍ക്കാട്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , സാംസ്‌കാരിക നായകന്‍മാര്‍ എന്നിവര്‍ പങ്കെടുക്കും . ഇന്ററാക്ടീവ് ക്ലാസ് റൂമുകള്‍ , ഇന്ററാക്ടീവ് വൈറ്റ് ബോര്‍ഡുകള്‍ , സ്മാര്‍ട്ട് ക്ലാസുകള്‍, ഡിജിറ്റല്‍ ക്ലാസ്സ് റൂമുകള്‍ , രക്ഷിതാക്കള്‍ക്ക് ലൈവ് ക്ലാസ്സുകള്‍ കാണുവാനുള്ള സൗകര്യം മെന്റേഴ്‌സ് കോര്‍ണറുകള്‍, കൗണ്‍സിലിംഗ് ക്ലിനിക്കുകള്‍, ആംഗ്ലോ ഇന്‍ഡ്യന്‍ , സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷകമായ ചുവരുകളള്‍, പൂന്തോട്ടങ്ങള്‍, ഔട്ട്‌ഡോര്‍ ക്ലാസ്സുകള്‍, നവീന പാചക പുര, ഫില്‍ട്ടെര്‍ ചെയ്ത കുടിവെള്ള സംവിധാനം , കല്‍പറ്റയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നടത്തുന്ന സ്‌കൂള്‍ ബസ്സ് സര്‍വ്വീസുകള്‍ , ആധുനിക കളി രീതികളോടു കൂടിയ ലേണേഴ്‌സ് ഓറിയന്റ് പ്രീ-പ്രൈമറി, കംമ്പ്യൂട്ടര്‍ ലേണിംഗ് അസിസ്റ്റന്റ്, സയന്‍സ് ലാബ്, ലൈബ്രറി മുതലായവയാണ് വിദ്യാലയത്തിന്റെ ചില പ്രത്യേകതകള്‍ . ഇനി അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസത്തിന് വയനാടന്‍ മറുപടിയായിരിക്കും കല്‍പറ്റ എച്ച്.ഐ.എം.യു.പി. ഹൈ-ടെക്ക്‌വിദ്യാലയും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.