കറാച്ചി: തെക്കു പടിഞ്ഞാറന്‍ പാക്ക് നഗരമായ പസാനിയില് നിന്ന് 20 കിലോ മീറ്റര്‍ അകലെ ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 6.3 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഉത്തരേന്ത്യയിലും കഴിഞ്ഞദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. ബലൂച്ചിസ്ഥാന്‍ പ്രവിശ്യയും ഭൂകമ്പത്തില്‍ കുലുങ്ങി. 2015 ല്‍ പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 400ഓളം പേരാണ് കൊല്ലപ്പട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: