ന്യൂദല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷേ മൊഹമ്മദ് തലവന്‍ മസൂദ് അസറിനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പഞ്ചാബിലെ എന്‍ഐഎ പ്രത്യേക കോടതി വിളംബര നോട്ടീസ് പുറപ്പെടുവിച്ചു.
അസറിനും സഹോദരന്മാരായ അബുദുള്‍ റൗഫ്, ഷഹിദ് ലത്തീഫ്, കാഷിഫ് ജാന്‍ എന്നിവര്‍ക്കുമെതിരായി എന്‍ഐഎ കുറ്റപ്പത്രം സമര്‍പ്പിച്ചിരുന്നു.
ആക്രമണത്തിന് നാല് ഭീകരര്‍ക്ക് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നത് ലത്തീഫും ജാനുമായിരുന്നു.
ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 82 പ്രകാരമാണ് വിളംബര നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. വിളംബരം പാക്കിസ്ഥാന് ഉള്‍പ്പടെ വിവിധ പത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിലാണ് എന്‍ഐഎ കുറ്റപ്പത്രം സമര്‍പ്പിച്ചത്. ഭീകരാക്രമണത്തില്‍ 7 സൈനികര്‍ മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: