തുറവൂര്‍: വൃദ്ധയുടെ ഒന്നരപവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചതിന് രണ്ട് തമിഴ്നാട് യുവതികള്‍ പിടിയില്‍. തമിഴ്നാട് പൊള്ളാച്ചി സ്വദേശികളായ ശാന്തി (27), സുമതി (30) എന്നിവരെയാണ് പട്ടണക്കാട് പോലിസ് അറസ്റ്റ് ചെയ്തത്.
അന്ധകാരനഴിയില്‍ നിന്നും ഇന്നലെ രാവിലെ പതിനൊന്നിന് ചേര്‍ത്തലയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത നാടോടി സ്ത്രീകളാണ് വൃദ്ധയ്ക്ക് സീറ്റ് നല്കിയ ശേഷം സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തത്.
വൃദ്ധ ബഹളം വച്ചപ്പോള്‍ ബസ് പൊന്നാംവെളിയില്‍ നിറുത്തി. യാത്രക്കാരും കണ്ടക്ടറും പട്ടണക്കാട് പോലിസിനെ വിവരമറിയിച്ചു. സ്ഥലത്ത് പോലിസെത്തി തമിഴ്നാട് സ്വദേശികളായ ശാന്തിയേയും സുമതിയേയും ചോദ്യം ചെയ്ത് തൊണ്ടി സാധനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: