പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം

Monday 19 June 2017 3:20 pm IST

പുല്ലൂര്‍: കരക്കക്കുണ്ട് ആല്‍ത്തറക്കാല്‍ ശ്രീ മുത്തപ്പന്‍ മടപ്പുര പ്രതിഷ്ഠാദിന തിരുവപ്പന വെള്ളാട്ട മഹോത്സവം 9,10,11 തീയ്യതികളില്‍ നടക്കും. 9ന് രാവിലെ 5ന് ഗണപതിഹോമം, 9ന് കലവറ നിറക്കല്‍, തുടര്‍ന്ന് അന്നദാനം, വൈകുന്നേരം 6.30ന് സംഗീത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം, 7ന് തിരുവാതിര, രാത്രി 8.30ന് വില്‍ക്കലാമേള. 10ന് വൈകുന്നേരം 4ന് ദൈവത്തെ മലയിറക്കല്‍, 5.30ന് ഭജന, 7ന് അന്തിവെള്ളാട്ടം, തുടര്‍ന്ന് അന്നദാനം, രാത്രി 10.30ന് സന്ധ്യാവേല, കളിക്കപ്പാട്ട്, കലശം എഴുന്നള്ളിപ്പ്. 11ന് പുലര്‍ച്ചെ 4.45ന് തിരുവപ്പന വെള്ളാട്ടം പുറപ്പാട്, തുടര്‍ന്ന് കലശം പൊലിക്കല്‍, ദൈവത്തെ മലകയറ്റല്‍ ചടങ്ങോടെ സമാപിക്കും. പത്ര സമ്മേളനത്തില്‍ ആഘോഷ കമ്മറ്റി ഭാരവാഹികളായ കെവി രാഘവന്‍ നായര്‍, എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.മധു, എന്‍.പ്രകാശന്‍, സി.അജു, പി.പരമേശ്വരന്‍ എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.