ബജറ്റില്‍ ചാലക്കുടിയെ അവഗണിച്ചു : എംഎല്‍എ

Sunday 10 July 2011 9:35 am IST

ചാലക്കുടി : ബജറ്റ്‌ തികച്ചും നിരാശാജനകവും ചാലക്കുടി മണ്ഡലത്തോട്‌ കടുത്ത അനീതിയുമാണ്‌ കാണിച്ചതെന്ന്‌ ചാലക്കുടി എംഎല്‍എ ബി.ഡി.ദേവസ്സി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച്‌ വര്‍ഷക്കാലം മണ്ഡലത്തില്‍ നടപ്പാക്കിയതും ആരംഭിച്ചതുമായ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടര്‍ച്ച നല്‍കാത്തതും, വികസനത്തെ പിറകോട്ടടിക്കുന്നതുമാണ്‌ ഈ ബജറ്റ്‌. മണ്ഡലത്തിന്റെ വികസനത്തിനായി ചാലക്കുടി താലൂക്ക്‌ രൂപീകരണം, കോര്‍ട്ട്‌ കോംപ്ലസ്‌ കൊരട്ടി ഇന്‍ഫോ പാര്‍ക്കിന്റെ വികസനം, പരിയാരം, കോടശ്ശേരി കുടിവെള്ളപദ്ധതി, താലൂക്ക്‌ ആശുപത്രിയുടേയും ഹെല്‍ത്ത്‌ സെന്ററുകളുടേയും വികസനം സ്റ്റേഡിയത്തിന്റെ നിര്‍മാണം പ്രധാനപ്പെട്ട റോഡുകളുടെ പുനരുദ്ധാരണം, അതിരപ്പിള്ളി ടൂറിസം മേഖലയിലെ വികസനം, പുതിയ വില്ലേജ്‌ ഓഫീസ്‌, തുടങ്ങിയ ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ എല്ലാം തീര്‍ത്തും അവഗണിച്ചു. ചാലക്കുടി മണ്ഡലത്തിന്റെ സമഗ്രവികസനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും കക്ഷിരാഷ്ട്രീയഭേദമന്യേ പ്രതിഷേധിക്കണമെന്ന്‌ എംഎല്‍എ അഭ്യര്‍ത്ഥിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.