പിലാത്തറ: പുറച്ചേരി വെദിരമന ഇല്ലത്ത് മുപ്പതാണ്ടിന് ശേഷമുള്ള കളിയാട്ടം 20നും 21 നും നടക്കും.20ന് വൈകീട്ട് തോറ്റങ്ങള്‍ രാത്രി 7.30 ന് അറത്തില്‍ ഭദ്ര പുരം ക്ഷേത്രത്തില്‍ നിന്നും തിരുവായുധം എഴുന്നള്ളിക്കല്‍, 12 മണിക്ക് ശ്രീഭൂതം എന്നിവയുണ്ടാകും. 21 ന് പുലര്‍ച്ചെ കുറത്തി, മുണ്ടയാട്ട് ഭഗവതി, കുണ്ടോര്‍ ചാമുണ്ഡി, നാലു മണിക്ക് ധര്‍മ്മദൈവം കേളന്‍കുളങ്ങര ഭഗവതിയുടെയും രക്തേശ്വരിയുടെയും പുറപ്പാടും ഗുരുതിയും, മുക്കിലാംകുന്നത്ത് ഭഗവതി, ചാലില്‍ തോട്ടുകര ഭഗവതി, ഒമ്പതു മണിക്ക് അറത്തില്‍ ഭഗവതിയുടെയും വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാടും ഗുരുതിയും എന്നിവ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: