എടത്വ: അമ്പലപ്പുഴ – പൊടിയാടി പാതയുടെ നവീകരണ ജോലികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ചും പാതയിലെ പൊടിശല്യം പരിഹരിക്കുവാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടും ജനകീയ സമിതിക്ക് രൂപം നല്കി. പനയന്നൂര്‍കാവ് ആഡിറ്റോറിയത്തില്‍ നടന്ന യോഗം തലവടി പഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു.
പട്ടമന ആനന്ദന് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു മുഖ്യപ്രഭാക്ഷണം നടത്തി. ജനകീയ സമിതിയുടെ ആവശ്യങ്ങള്‍ അധികൃതരുടെ മുന്നിലെത്തിക്കുവാന്‍ തിങ്കളാഴ്ച കൊച്ചമ്മനം ജങ്ഷനില്‍ സൂചനാ സമരം നടത്തുവാനും സമിതി തീരുമാനിച്ചു.
പൊടിശല്യം കുറയ്ക്കുവാന്‍ പാതയില്‍ വെള്ളമൊഴിക്കുന്നതുകൊണ്ട് ഗുണമൊന്നുമില്ലെന്നും പകരം ഡസ്റ്റ് പ്രൂഫ് പോലെയുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വിനിയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ചമ്പക്കുളം ബ്ലോക്ക് വൈസ്പ്രസിഡന്റ് രമണി എസ്. ഭാനു, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജിജി തോമസ് പ്രസാദ്, പി.കെ. വര്‍ഗീസ്, ദിനു വിനോദ്, സുഷമ സുധാകരന്, അജിത്ത് കുമാര്‍ പിഷാരത്ത്, ഫാ. കെ.ഇ. വര്‍ഗീസ്, ഫാ. സാനു വി. ഏബ്രഹാം, സണ്ണി അനുപമ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: