പാലാ: വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കൊല്ലപ്പള്ളിയില്‍ നിരീക്ഷണ ക്യാമയും സിഗ്നല്‍ ലൈറ്റും സ്ഥാപിക്കണമെന്ന് ആവശ്യം. ആധുനിക നിലവാരത്തില്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ റോഡില്‍ വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു.
റോഡില്‍ വേഗത നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് എന്‍സിപി കടനാട് മണ്ഡലം സമിതി ആവശ്യപ്പെട്ടു. അനില്‍ എസ്. ജെ. അദ്ധ്യക്ഷത വഹിച്ചു. വി.കെ. ശശീന്ദ്രന്, വി.വി. ജോസ്, മാര്ട്ടിന് മറ്റത്താനി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: