പാലാ: കൊല്ലപ്പള്ളി-ചക്കാമ്പുഴ റോഡ് നിര്‍മ്മാണത്തില്‍ തോട് കയ്യേറുന്നതായി പരാതി. അന്ത്യാളത്തു നിന്ന് ഒരു കിലോമീറ്റര്‍ മാറി റോഡിന് സമീപം അഞ്ചരമീറ്റര്‍ വീതിയില്‍ ഒഴുകുന്ന പ്ലാക്കാ തോടിനെ രണ്ടുമീറ്റര്‍ വീതിയില്‍ ഒതുക്കിക്കെട്ടി വെള്ളത്തിന്റെ ദിശമാറ്റി വിടുകയാണെന്നാണ് ആക്ഷേപം.
ളാലം തോടിന്റെ കൈവഴികളില്‍ ഒന്നായ പ്ലാക്കാത്തോടില് മഴക്കാലത്ത് ശക്തമായ വെള്ളപ്പാച്ചിലുണ്ട്. അന്ത്യാളം മലയില്‍ നിന്നും മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളവും ഈ തോട്ടിലേക്കാണെത്തുന്നത്. തോട് ഒതുക്കികെട്ടിയതുമൂലം താഴ്ന്നഭാഗത്തെ ജനങ്ങളുടെ പുരയിങ്ങള്ക്കും ഭീഷണിയാകുന്നുവെന്നാണ് പരാതി. തോട് കൈയ്യേറാതെ ശാസ്ത്രീയമായ രീതിയില്‍ റോഡ് നിര്‍മ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: