മാന്തറ പള്ളിയില്‍ തിരുനാള്‍ നാളെ മുതല്‍

Wednesday 8 February 2017 9:20 pm IST

പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി രൂപതയുടെ തീര്‍ഥാടന ദേവാലമായ മാന്തറ വിശുദ്ധ അന്തോനീസിന്റെ പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ 10 മുതല്‍ 12 വരെ നടക്കും. തിരുനാളിനൊരുക്കമായി ഇന്ന് വൈകുന്നേരം അഞ്ചു മുതല്‍ ആറു വരെ ആരാധനയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. 10ന് ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, നാലിന് കൊടിയേറ്റ്, വിശുദ്ധകുര്‍ബാന , ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ ദിനമായ 11ന് രാവിലെ 8ന് വിശുദ്ധകുര്‍ബാന, 9.45ന് തിരുസ്വരൂപ വെഞ്ചെരിപ്പ്, തുടര്‍ന്ന് കുഴിക്കാട്ടുപടി ജംങ്ഷനില്‍ നിന്ന് പള്ളിയിലേക്ക് വിശ്വാസ പ്രഘോഷണ പരിഹാര റാസ. 11.50ന് സമാപനാശീര്‍വാദം, 12.05ന് നേര്‍ച്ചയപ്പം ആശീര്‍വാദം 12.15ന് സ്‌നേഹവിരുന്ന്. 12ന് രാവിലെ ആറിന് ജപമാല, 6.30ന് തിരുനാള്‍ കുര്‍ബാന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.