പാലാ: കോടതി വിധിയുടെ മറവില്‍ ജനവാസ കേന്ദ്രത്തില്‍ മദ്യവില്പന ശാലകള്‍ തുറക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ബിജെപി.
ഇടമറ്റത്ത് ബിവറേജസ് കോര്പ്പറേഷന് വിദേശ മദ്യശാല തുറക്കുന്നതിനെതിരെ നടക്കുന്ന സത്യാഗ്രഹത്തിന് ബിജെപി പിന്തുണ അറിയിച്ച് നിയോജക മണ്ഡലം ഭാരവാഹികള്‍ സമരപന്തലിലെത്തി. മദ്യവില്പനശാല തുറക്കാനുള്ള അധികൃതരുടെ നീക്കത്തില്‍ നിന്നും ജനവികാരം മാനിച്ച് പിന്‍വാങ്ങണമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട് ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം ഭാരവാഹികളായ ജി. രണ്‍ജിത്, അനില്‍നാഥ്, ബാലകൃഷ്ണന് പരിയാത്ത്, കെ.സി. മഹാദേവന് എന്നിവര്‍ പ്രസിഡന്റിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: