കുമളി : പച്ചക്കുരുമുളക് മോഷിടിക്കുന്നതിനിടെ പ്രതി പിടിയില്‍. കുമളി അട്ടപ്പള്ളം ഐക്കര വീട്ടില്‍ കുഞ്ഞുമോന് (65) ആണ് പിടിയിലായത് .കട്ടപ്പന വാഴവര സ്വദേശി ചാക്കോച്ചന് എന്നയാളും സംഭവത്തില്‍ ഉള്‍പ്പെട്ടതായി പോലീസ് അറിയിച്ചു .ഇയാളെ ഇതുവരെ പിടികിട്ടിയിട്ടില്ല . കുമളിക്ക് സമീപം ചോറ്റുപാറ കൊന്നിമാറ എസ്റ്റേറ്റിലെ തോട്ടത്തില്‍ നിന്ന് കഴിഞ്ഞ അര്‍ദ്ധ രാത്രി മരത്തില്‍ കയറി പച്ചകുരുമുളക് പരിക്കുന്നതിനിടെ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തടഞ്ഞു വച്ച ശേഷം പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രതിയെ ഇന്ന് പീരുമേട് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: