ഉച്ചാര മഹോത്സവവും പൊങ്കാലയും

Wednesday 8 February 2017 9:25 pm IST

പന്തളം: മങ്ങാരം അമ്മൂമ്മക്കാവ് ഭദ്രാദേവീക്ഷേത്രത്തില്‍ ഉച്ചാര മഹോത്സവവും പൊങ്കാലയും ക്ഷേത്രംതന്ത്രി പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ 10നു നടക്കും. രാവിലെ 5.30ന് ഗണപതിഹോമം, 6ന് പൊങ്കാല, 7ന് പൊങ്കാല ദര്‍ശനം. 11ന് കലശപൂജ,വിശേഷാല്‍ പൂജകള്‍, ഉച്ചയ്ക്ക് 1ന് സമൂഹസദ്യ. വൈകിട്ട് 6ന് ചാങ്ങച്ചേരി കുടുംബക്ഷേത്രത്തല്‍ നിന്നും കൊടിയെഴുന്നെള്ളത്തു ഘോഷയാത്ര ആരംഭിച്ച് മുട്ടാര്‍ ശ്രീഅയ്യപ്പക്ഷേത്രം, ചക്ലിശ്ശേരില്‍ കാവ്, കരണ്ടയില്‍ ശ്രീഭദ്രാഭഗവതിക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണമേറ്റുവാങ്ങി അമ്മൂമ്മക്കാവിലെത്തും. 6.30ന് ദീപാരാധന, ദീപക്കാഴ്ച. 7ന് മതപ്രഭാഷണം, രാത്രി 9.30ന് കോമഡി ഷോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.