തൈപ്പൂയത്തിന് ക്ഷേത്രങ്ങള്‍ ഒരുങ്ങി

Wednesday 8 February 2017 9:27 pm IST

പത്തനംതിട്ട: കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയമഹോത്സവം 10ന് നടക്കും. ഉത്സവത്തോടനുബന്ധിച്ച് കാവടിഘോഷയാത്ര രാവിലെ 8ന് ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും.പത്തനംതിട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെത്തി കാവടിഘോഷയാത്ര 11മണിയോടെ തിരികെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് മടങ്ങും. കാവടിയാട്ടം,അഭിഷേകം, അന്നദാനം എന്നിവയും നടക്കും. വൈകിട്ട് 6ന് വാഴമുട്ടം മയിലാടുംപാറ മലനട ശ്രീദുര്‍ഗ്ഗാ ഭഗവതിക്ഷേത്രത്തിലേക്ക് വിളക്കിനെഴുന്നെള്ളിപ്പും താലപ്പൊലി ഘോഷയാത്രയും ഉണ്ടായിരിക്കും. പന്തളം: പന്തളം മഹാദേര്‍ക്ഷേത്രത്തില്‍ സുബ്രഹ്മണ്യസ്വാമയുടെ തൈപ്പൂയ മഹോത്സവം വെള്ളയാഴ്ച നടക്കും. രാവിലെ 8.30ന് മുട്ടാര്‍ ശ്രീഅയ്യപ്പക്ഷേത്രത്തില്‍ നിന്നും കാവടി ഘോഷയാത്ര. വൈകിട്ട് 7.30ന് മായയക്ഷിയമ്മയുടെ മുമ്പില്‍ പൊങ്കാല. കരണ്ടയില്‍ ശ്രീഭദ്രാഭഗവതിക്ഷേത്രത്തില്‍ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് രാവിലെ 8ന് കലശപൂജ, കലശാഭിഷേകം, ഉച്ചപൂജ, 12.30ന് പ്രസാദ വിതരണം, അന്നദാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.