കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ ‘ഐക്കണ്‍ എക്സലന്റ്സ് അവാര്‍ഡ്’ 11 ന് പൊത്തന്‍പുറം മാര്‍ കുറിയാക്കോസ് ദയറായില്‍ സമ്മാനിക്കും. പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന പുരസ്ക്കാരത്തിന് ജാതിമത ഭേദമെന്യേ 533 കുട്ടികളാണ് അര്‍ഹര്‍. പ്രശ്സതിപത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്ക്കാരം ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മാനിക്കും. കോട്ടയം സഹായ മെത്രാപ്പോലീത്താ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് അദ്ധ്യക്ഷനായിരിക്കും പ്രഭാഷകന്‍ അനീഷ് മോഹന്‍ ക്ലാസ്സുകള്‍ നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: