അണ്ടര്‍ 19 ക്രിക്കറ്റ്; ഇന്ത്യ-ഇംഗ്ലണ്ട് ടൈ

Monday 19 June 2017 3:06 pm IST

മുംബൈ: ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരായ ഇന്ത്യന്‍ യുവനിരയുടെ അവസാന ഏകദിനം ടൈയില്‍ കലാശിച്ചു. ആദ്യം ബാറ്റ്‌ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ഇതേ സ്‌കോറിന് ഓള്‍ ഔട്ടായി. ഇന്നിങ്ങ്‌സിലെ അവസാന പന്തില്‍ ഇഷാല്‍ പോറലിനെ പുറത്താക്കി ലിയാം പാറ്റേഴ്‌സണ്‍ വൈറ്റാണ് കളി സമനിലയിലാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് യുവ നിരക്കായി 47 റണ്‍സെടുത്ത ജോര്‍ജ് ബാര്‍ട്ട്‌ലെറ്റ് ടോപ് സ്‌കോറര്‍. ഒല്ലെ പോപ്പെ 45ഉം വില്‍ ജാക്ക് 28ഉം റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി അയുഷ് ജംവാല്‍ മൂന്നും ഇഷാന്‍ പോറല്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി എസ്. രാധാകൃഷ്ണന്‍ 65 റണ്‍സെടുത്ത ടോപ്‌സ്‌കോററായി. അയുഷ് ജംവാല്‍ 40ഉം യാഷ് താക്കൂര്‍ 30ഉം ഹേത് പട്ടേല്‍ 23ഉം മന്‍ജോത് കല്‍റ 21ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി ഹെന്റി ബ്രൂക്ക്‌സ് മൂന്നും ആര്‍തര്‍ ഗോഡ്‌സാല്‍, റൗളിന്‍സ്, ജാക്ക് ബ്ലാറ്റര്‍വിക്ക് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.