പാരീസ്: ഫ്രഞ്ച് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലില്ലെയെ തോല്‍പ്പിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 70-ാം മിനിറ്റില്‍ ഉറുഗ്വെയ്ന്‍ സ്ട്രൈക്കര്‍ എഡിസണ് കവാനിയിലൂടെ പിഎസ്ജി മുന്നിലെത്തി.
എന്നാല്‍ 86-ാം മിനിറ്റില്‍ ഡെ പ്രെവില്ലെയിലൂടെ ലില്ലെ സമനില പാലിച്ചെങ്കിലും പരിക്കു സമയത്ത് ലൂക്കാസ് മൗറയിലൂടെ പിഎസ്ജി വിജയം പിടിച്ചെടുത്തു. 24 കളികളില്‍ നിന്ന് 52 പോയിന്റുമായി പിഎസ്ജി മൊണാക്കോക്ക് പിന്നില്‍ രണ്ടാമത്.
മറ്റ് മത്സരങ്ങളില്‍ മൊണാക്കോ 2-1ന് മോണ്ട്പെല്ലയറിനെയും ബോര്‍ഡക്സ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് കെയ്നെയും തകര്‍ത്തു. പട്ടികയില്‍ ഒന്നാമതുള്ള മൊണാക്കോക്ക് 24 കളികളില്‍നിന്ന് 55 പോയിന്റുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: