കോട്ടയം: ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ 9ന് എഫ്സിഐ ലേക്ക് മാര്‍ച്ച് നടത്തും. ചിങ്ങവനത്ത് നിന്നും രാവിലെ 10ന് മാര്‍ച്ച് ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന ധര്‍ണ ആള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണിനെല്ലൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയ്ക്ക് അനുവദിക്കുന്ന വിവിതം താലൂക്ക് അടിസ്ഥാനത്തില്‍ റ്റിഎസ്ഒ മാര്‍ക്ക് വിഭജിച്ച് ആര്‍ഒ നല്‍കുക, ചരക്കുനീക്കം, തടസപ്പെടുത്തുന്ന മെല്ലെപ്പോക്കുനയവും, വാഗണ്‍ നയവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നത്. പത്രസമ്മേളനത്തില്‍ സേവ്യര്‍ ജയിംസ്, ബാബു ചെറിയാന്, കെ.കെ. ശിശുപാലന്, കെ.റ്റി. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: