തൃക്കോതമംഗലം മഹാദേവക്ഷേത്രത്തില്‍ സപ്താഹവും ശിവരാത്രി മഹോത്സവവും

Wednesday 8 February 2017 10:26 pm IST

പുതുപ്പള്ളി: തൃക്കോതമംഗലം ശ്രീമഹാദേവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും ശിവരാത്രി മഹോത്സവവും 16മുതല്‍ 24വരെ നടക്കും. ഭാഗവത സപ്താഹയജ്ഞം 16മുതല്‍ 23വരെയും മഹാശിവരാത്രി മഹോത്സവം 24നും നടക്കും. ചടമംഗലം ജ്ഞാനന്ദാശ്രമം സ്വാമി ദയാനന്ദ സരസ്വതിയാണ് യജ്ഞാചാര്യന്‍. 16ന് വൈകിട്ട് 4ന് നടക്കുന്ന ഭാഗവത സപ്താഹയജ്ഞ സമാരംഭത്തിന് ചലച്ചിത്ര നടന്‍ പ്രദീപ് കോട്ടയം ഭദ്രദീപം തെളിയിക്കും. ദേവസ്വം പ്രസിഡന്റ് രാജേഷ് ശ്രീരാഗം അദ്ധ്യക്ഷത വഹിക്കും. ക്ഷേത്രം തന്ത്രി വാസുദേവന്‍ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങില്‍ 33വര്‍ഷത്തെ സേവനത്തിന് ശേഷം എന്‍എസ്എസ് ചങ്ങനാശേരി താലൂക്ക് യൂണിയന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച എം.എന്‍.രാധാകൃഷ്ണന്‍ നായരെ ആദരിക്കും. ശ്രീമഹാദേവ പുരസ്‌കാര സമര്‍പ്പണവും ചികിത്സാ സഹായ വിതരണവും ഉത്സവകമ്മിറ്റി കണ്‍വീനര്‍ പി.ഇ.ഗോപിനാഥന്‍ നായര്‍ പൗവ്വത്ത് നിര്‍വ്വഹിക്കും. 1 7ന് ഭദ്രദീപ പ്രതിഷ്ഠ, 20ന് വൈകിട്ട് 5ന് ശ്രീകൃഷ്ണാവതാരം, 7ന് വിദ്യാഗോപാലമന്ത്രാര്‍ച്ചന, മാതൃപൂജ, 21ന് വൈകിട്ട് 5ന് രുഗ്മിണീസ്വയംവരം, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് തിരുവാതിര. 22ന് വൈകിട്ട് 5.30ന് സര്‍വ്വൈശ്വര്യപൂജ, 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7.30ന് കാവടി ഹിഡുംബന്‍പൂജ, 8ന് ഈശ്വരനാമഘോഷം, 23ന് രാവിലെ 10.30ന് അവഭൃതസ്‌നാനഘോഷയാത്ര, ഉച്ചയ്ക്ക് 1ന് മഹപ്രസാദമൂട്ട്, വൈകിട്ട് 7ന് കാവടി വിളക്ക്, മയൂരനൃത്തം, 8.30ന് ഓട്ടന്‍തുള്ളല്‍, 9.30ന് നൃത്തനൃത്ത്യങ്ങള്‍. ശിവരാത്രി മഹോത്സവദിനമായ 24ന് രാവിലെ 10.30ന് കാവടിഘോഷയാത്ര, ഉച്ചയ്ക്ക് 12ന് കാവടി അഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന, ദീപക്കാഴ്ച, 7ന് കാഴ്ചശ്രീബലി, 9ന് വയലിന്‍ ഫ്യൂഷന്‍, 12ന് ശിവരാത്രിപൂജ എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.