കൊച്ചി: തിയേറ്റര്‍ പ്രതിസന്ധിമൂലം റിലീസ് മാറ്റിയ പൃഥ്വീരാജ് ചിത്രം ‘എസ്ര’ നാളെ തിയേറ്ററുകളിലെത്തും. പ്രതിസന്ധി സിനിമയെ ബാധിച്ചില്ലെന്ന് നിര്‍മ്മാതാവ് മുകേഷ് ആര് മെഹ്ത പറഞ്ഞു. സിനിമയുടെ പോസ്്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും മെഹ്ത കൂട്ടിച്ചേര്‍ത്തു. സിനിമയുടെ പ്രമോഷന് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്രയിലൂടെ ഹൊറര്‍ കഥയാണ് സംവിധായകന് പറയുന്നത്. ചിത്രത്തില്‍ സസ്പെന്‍സും നിലനില്‍ക്കുന്നുണ്ടെന്നും സംവിധായകന് ജയകൃഷ്ണന് പറഞ്ഞു. മലയാളത്തില്‍ ഇതുവരെ ശ്രമിച്ചിട്ടില്ലാത്ത ജൂത ചരിത്രത്തിലൂടെയാണ് കഥ പറയുന്നതെന്ന് പൃഥ്വീരാജ് പറഞ്ഞു. കണ്ട് പഴകിയ സിനിമാ അനുഭവമായിരിക്കില്ല എസ്ര നല്‍കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
എ.വി അനൂപ്, സി.വി. സാരഥി എന്നിവരാണ് സിനിമയുടെ മറ്റ് നിര്‍മ്മാതാക്കള്‍. സുജിത്ത് വാസുദേവനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കേരളത്തില്‍ നൂറിലധികം തിയേറ്ററുകളിലാണ്സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. താരങ്ങളായ സുദേവ് നായര്‍, പ്രിയ ആനന്ദ് സംഗീതസംവിധായകനായ സുഷിന് ശ്യാം തുടങ്ങിയവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: