ജില്ലയില്‍ നടക്കുന്നത് ഏകപക്ഷീയ ആക്രമണങ്ങള്‍: ബിജെപി

Wednesday 8 February 2017 10:33 pm IST

കോട്ടയം: ജില്ലയില്‍ ഏകപക്ഷീയ അക്രമങ്ങള്‍ നടത്തുന്ന സിപിഎം ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലയെ സിപിഎം പാര്‍ട്ടി കോടതിയാക്കാന്‍ ശ്രമിക്കുകയാണ്. ഇവര്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി പലതവണ അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രാകൃതമായ നടപടിയിലേക്കാണ് കോട്ടയം പോകുന്നത്. ജില്ലയില്‍ ആദ്യമായാണ് മുന്‍കൂട്ടി പ്രഖ്യാപിച്ച് അക്രമം നടത്തുന്നത്. പ്രവര്‍ത്തകരെ കൊല്ലുമെന്ന് പോസ്റ്റര്‍ പതിപ്പിക്കുന്നു. തിരുവാര്‍പ്പില്‍ പോസ്റ്റര്‍ പതിച്ചശേഷം വധഭീഷണിയുള്ള മനോജിന്റെ അമ്മയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. നിശ്ചയിച്ച് വിവാഹം മുടക്കുമെന്നും ആക്രോശിച്ചു. ഇതില്‍ പരാതി നല്‍കിയിട്ടും പോലീസ് അന്വേഷണം നടത്താിയില്ല. ഇല്ലിക്കല്‍ കവലയില്‍ പ്രവര്‍ത്തകരെ അക്രമിച്ച പ്രതികള്‍ തന്നെയാണ് ജില്ലയില്‍ വീണ്ടും ഭീഷണിയുമായി രംഗത്തുള്ളത്. ഇതില്‍ പ്രതികളായുള്ള നിബു, നിതിന്‍.കെ.ഷിബു, അനുരാജ്, കൊച്ചുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ അക്രമം നടക്കുമ്പോള്‍ ഇവര്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇവിടെ പോലീസ് പെട്രോളിംഗ് ഉണ്ട്. അവിടെയുള്ള പോലീസുകാരുമായി ഈ പ്രതികള്‍ കളിച്ചുല്ലസിച്ച് എല്ലാദിവസവും നില്‍ക്കുന്നത് നാട്ടുകാര്‍ കാണുന്നുണ്ട്. ശാഖനടക്കുന്ന സ്ഥലത്ത് കൊച്ചുമോന്‍ കുപ്പിച്ചില്ല് വിതറുന്നതും കണ്ടവരുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുന്നു. എല്ലാത്തരത്തിലും പാര്‍ട്ടി സ്വയം കോടതി സൃഷ്ടിക്കുകയാണ്. സംഘടനാ പ്രവര്‍ത്തനത്തിനെതിരെ സര്‍ക്കാരും സിപിഎമ്മും നടത്തുന്ന പ്രവര്‍ത്തനത്തെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുമെന്ന് ഹരി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് ഡി. ശശികുമാര്‍, ബിജെപി ജില്ലാ സെക്രട്ടറി സി.എന്‍. സുഭാഷ്, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി അറയില്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.