തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ നാലാം സമ്മേളനം 23ന് ആരംഭിക്കുന്നതിനു ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. മാര്‍ച്ച് മൂന്നിന് ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 16ന് സഭ പിരിയും.
പോലീസ് മേധാവിക്ക് തുല്യ ശമ്പളം വേണം: സെന്‍കുമാര്‍
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിക്ക് തത്തുല്യമായ ശമ്പള തസ്തികയില്‍ ഫെബ്രുവരി ഒന്നു മുതല്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ടി.പി. സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്കി.
ഡിജിപിമാരില്‍ അപ്പെക്സ് ശമ്പള തസ്തികയില്‍ ശമ്പളം വാങ്ങുന്നത് സംസ്ഥാന പോലീസ് മേധാവിയാണ്. ഡിജിപി റാങ്കിലുള്ള സെന്‍കുമാറിനും തത്തുല്യ ശമ്പളമാണ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു.
ഇത് വാസ്തവവിരുദ്ധമെന്നാണ് സെന്‍കുമാര്‍ പറയുന്നത്. അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കുന്നുവെന്നും കോടതിയില്‍ ബോധ്യപ്പെടുത്തിയ ശമ്പള തസ്തികയില്‍ നിയമനം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി സെന്‍കുമാര്‍ കത്ത് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: