ന്യൂദല്‍ഹി: ലോ അക്കാദമിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിജെപി പ്രക്ഷോഭം തുടരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായാണ് ബിജെപി നിരാഹാര സമരം ആരംഭിച്ചത്. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ സത്യഗ്രഹം അവസാനിപ്പിക്കുന്നു. എന്നാല്‍, ഭൂമി തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രക്ഷോഭം തുടരും.
കോളേജിന്റെ ആവശ്യത്തിനുള്ളത് ഒഴികെയുള്ള ഭൂമി സര്‍ക്കാര്‍ വീണ്ടെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കണം. ലക്ഷ്മി നായര്‍ക്കെതിരെ പട്ടികജാതി പീഡനത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇതില്‍ അവരെ അറസ്റ്റ് ചെയ്യണം. എല്ലാവരും ഒറ്റക്കെട്ടായി നടത്തിയ സമരത്തിന്റെ ഐതിഹാസിക വിജയമാണ് ലോ അക്കാദമിയിലേതെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: