ശമ്പളം വൈകുന്നു; മെഡി.കോളേജ് ജീവനക്കാര്‍ പ്രതിഷേധത്തില്‍

Monday 19 June 2017 12:08 pm IST

ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഒറ്റയാൾ സമരം നടത്തുന്ന ജീവനക്കാരന്‍ മനു.

കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരുമടക്കം എഴുന്നൂറിലധികം ജീവനക്കാർക്ക് ഒരാഴ്ച കഴിഞ്ഞിട്ടും ശമ്പളം കിട്ടയില്ലെന്ന് പരാതി. ശമ്പള ബില്ല് മുഴുവൻ ഓൺലൈനിൽ ചേർത്ത് തീരാത്തതാണ് ശമ്പള വിതരണത്തിന് തടസം വന്നിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ മാസത്തിലും മൂന്നാഴ്ച വൈകിയാണ് 730 പേർക്ക് ശമ്പളം ലഭിച്ചത്. കഴിഞ്ഞ തവണ ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് അഡ്‌മിനിസ്ട്രേറ്റീവ് ബ്ലോക്കിനു മുന്നിൽ ഒരു വിഭാഗം ജീവനക്കാരുടെ പ്രതിഷേധ ധർണ നടന്നിരുന്നു. അതിനു ശേഷമാണ് ശമ്പളം ലഭിച്ചത്.

ശമ്പളം വൈകുന്നതിനാൽ ലോൺ തവണകൾ മുടങ്ങിയതായും സ്കൂൾ ഫീസ് അടക്കം നൽകാനാകുന്നില്ലെന്നും ജീവനക്കാർ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.