കൊല്ലം: ഗതാഗതനിയമങ്ങള്‍ പാലിക്കാതെ നിരത്തുകളില്‍ വാഹനങ്ങള്‍ ചീറിപാഞ്ഞുപോകുന്നത് തുടരുന്നു. കളക്ട്രേറ്റ് മുതല്‍ താലൂക്ക് കച്ചേരി ജങ്ഷന് വരെ റോഡ് മുറിച്ച് കടക്കാന്‍ കഴിയാത്ത രീതിയിലാണ് വാഹനങ്ങളുടെ ചീറിപായല്‍. കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് മുന്നില്‍ അപകടങ്ങള്‍ പതിവാകുകയുമാണ്. പുതിയ പാലത്തിലൂടെ അമിതവേഗതയില്‍ വരുന്ന വാഹനങ്ങളും. ഹൈസ്കൂള്‍ ജങ്ഷനില്‍ നിന്നും സിഗ്നലില്‍ കാത്തുകിടന്നു വരുന്ന വാഹനങ്ങളും അമിതവേഗതയിലാണ് ഈ ഭാഗത്ത് കൂടി കടന്നുപോകുന്നത്. തേവള്ളി, ഓലയില്‍ ഭാഗത്തേക്ക് പോകുന്ന ചെറുവാഹനങ്ങള്‍ കൊച്ചുകൊടുങ്ങല്ലൂര്‍ റോഡിലേക്ക് കയറുമ്പോഴാണ് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നത്. രാത്രികാലങ്ങളില്‍ അപകടം ഇവിടുത്തെ നിത്യകാഴ്ചകളില്‍ ഒന്നാണെന്ന് ഇവിടുത്തെ ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: