തിരുവനന്തപുരം: മില്‍മ പാല്‍വില ലിറ്ററിന് നാല് രൂപ വര്‍ധിപ്പിച്ചു. വിലവര്‍ധന നാളെ മുതല്‍ പ്രാബല്യത്തില്‍. വര്‍ധിപ്പിക്കുന്ന തുകയില്‍ നിന്ന് 3.35 രൂപ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുമെന്ന് മില്‍മ ചെയര്മാന് പി.ടി. ഗോപാലക്കുറുപ്പ് അറിയിച്ചു. തൈര് ഉള്‍പ്പെടെയുള്ള മറ്റ് പാലുത്പന്നങ്ങളുടെ വിലയിലും വര്‍ധനവുണ്ടാകും. ഏറ്റവും അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത് 2014 ജൂലൈയിലാണ്.
വര്‍ധനവ് ഇങ്ങനെ: ഇനം (ലിറ്ററിന്), വില, ബ്രാക്കറ്റില്‍ പഴയ വില: മഞ്ഞക്കവര്‍ പാല് – 39 രൂപ (35), ഇളംനീല കവര്‍ പാല് – 40 രൂപ (36), കടുംനീലക്കവര് പാല് – 42 രൂപ (38), എറണാകുളത്ത് ലഭ്യമാകുന്ന ഓറഞ്ച് കവര്‍പാല്‍ – 44 രൂപ (40), മലബാര്‍ മേഖലയിലുള്ള പച്ചക്കവര്‍ പാല് – 44 രൂപ (40). ഇതിന് പുറമെ മില്‍മ സ്കിമ്മ്ഡ് മില്‍ക്ക് തൈരിന്റെ പുതുക്കിയ വില 450 ഗ്രാം പാക്കറ്റിന് 22 രൂപയും, 500 ഗ്രാം പായ്ക്കറ്റിന് 25 രൂപയുമാകും. പുതിയ വില രേഖപ്പെടുത്തിയ പാക്കറ്റുകള്‍ ലഭ്യമാകാന്‍ കാലതാമസം ഉണ്ടാകുമെന്നതിനാല്‍ പഴയവില രേഖപ്പെടുത്തിയാകും പായ്ക്കറ്റുകള്‍ എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: