പോയ്‌സ് ഗാര്‍ഡന്‍: അവകാശം ഉന്നയിച്ച് ശശികല

Monday 19 June 2017 11:58 am IST

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ വസതിയായ പോയ്‌സ് ഗാര്‍ഡന് അവകാശം ഉന്നയിച്ച് ശശികല. തന്റെ സഹോദരന്റെ ഭാര്യ ഇളവരശിയുടെ പേരിലാണ് പോയ്‌സ് ഗാര്‍ഡനെന്ന് ശശികല വ്യക്തമാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് പോയസ് ഗാര്‍ഡന്‍ ജയലളിതയുടെ പേരിലായിരുന്നു. അതിനുശേഷം എങ്ങനെയാണ് ഇളവരശി പോയസ് ഗാര്‍ഡന്റ ഉടമയായതെന്ന ചോദ്യം തമിഴ്മക്കളുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോയ്‌സ് ഗാര്‍ഡന്‍ തന്റെ പേരിലാണെന്നു നാമനിര്‍ദേശ പത്രികയില്‍ ജയലളിത വ്യക്തമാക്കിയിരുന്നു. 1967ല്‍ ജയയുടെ മാതാവ് സന്ധ്യ 1.32 ലക്ഷം രൂപക്കാണ് പോയസ് ഗാര്‍ഡനിലെ വസതി വാങ്ങിയത്. സിനിമ താരങ്ങളടക്കം പ്രമുഖര്‍ താമസിക്കുന്ന പോയസ് ഗാര്‍ഡനിലെ ജയയുടെ ഭൂമിക്കും കെട്ടിടത്തിനും 90 കോടി രൂപ വില വരും. ജയയുടെ മരണത്തെ തുടര്‍ന്ന് 24,000 ചതുരശ്രഅടിയുള്ള ബംഗ്ലാവ് ഉള്‍പ്പെടുന്ന സ്വത്തിന്റെ അവകാശി ആരാണെന്ന ചോദ്യം അന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. രക്തബന്ധം വെച്ച് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍, ദീപയുടെ സഹോദരന്‍ ദീപക് എന്നിവര്‍ക്കാണ് സ്വത്തില്‍ അവകാശമുള്ളത്. എന്നാല്‍ സ്വത്തുക്കള്‍ സംബന്ധിച്ച് വില്‍പത്രം ജയ തയ്യാറാക്കിയിരുന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.