കല്‍പ്പറ്റ: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ നാലു കിലോ കഞ്ചാവ് പിടികൂടി. ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കല്ലട ബസില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ബസിന്റെ ഡിക്കിയിലെ ലഗേജുകള്‍ പരിശോധിക്കുന്നതിനിടെയിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ രണ്ടു കവറുകളിലായി കഞ്ചാവ് കണ്ടെത്തിയത്. ലഗേജിന്റെ ഉടമസ്ഥനെ കുറിച്ച് ബസ് ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: