പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയ തിരുനാള്‍

Thursday 9 February 2017 7:38 pm IST

പള്ളിക്കുന്ന്: കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തിലെ 109ാം വാര്‍ഷികത്തിലെ പ്രധാന തിരുനാള്‍ ഇന്നും നാളെയും നടക്കുമെന്ന്  ഇടവക വികാരി ഫാ. ജോണ്‍ വെട്ടിമല പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി രണ്ടിനാണ് തിരുനാളിന് കൊടിയേറിയത്. 18 വരെയാണ് തിരുനാള്‍ ദിനങ്ങള്‍. തിരുനാള്‍ ദിനങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല, ദിവ്യബലി, നൊവേന എന്നിവയുണ്ടായിരിക്കും. 10ന് രാവിലെ ആറിന് നടതുറക്കും. എട്ടിന് ഇടവക വികാരി ഫാ. ജോണ്‍ വെട്ടിമലയുട കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ദേവാലയ അങ്കണത്തില്‍ മാതാവിന്റെ വര്‍ണ ചിത്രാങ്കിത പതാക ഉയര്‍ത്തും. പരിശുദ്ധ ലൂര്‍ദ് മാതാവിന്റെ തിരുസ്വരൂപം വമക്കത്തിനായി പ്രത്യേകം സജ്ജമാക്കിയ പൂപ്പന്തലിലേക്ക് ആനയിക്കും. നേര്‍ച്ച ഭക്ഷണം. വൈകുന്നേരം 5.30ന് വൈകുന്നേരം തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് രാജപ്പനും തീര്‍ഥാടകര്‍ക്കും സ്വീകരണം. 6.30ന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ക്രിസ്തുദാസ് രാജപ്പന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് വിവിധ ഭക്ത സംഘടനകളുടെ കലാപരിപാടികള്‍. തുടര്‍ന്ന് ബൈബിള്‍ ഡ്രാമാസ്‌കോപ്പ് നാടകം സുവിശേഷ ഗായകന്‍. 11നു രാവിലെ ആറ് മുതല്‍ 10 വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന. 10.30ന് കോഴിക്കോട് രൂപതാ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന. നേര്‍ച്ചഭക്ഷണം. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന- മോണ്‍ ക്ലമന്റ് ലെയ്ഞ്ചന്‍, 5.30ന് മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള രഥപ്രദക്ഷിണം. 10.30 ന് തിരുനാള്‍ സന്ദേശം. 11.30ന് ആകാശ വിസ്മയം, 12.30ന് സാമൂഹ്യ സംഗീത നാടകം- അതൊരു കഥയാണ്. തിരുനാളിന് വരുന്നവര്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുവരരുതെന്നും പ്രധാന തിരുനാള്‍ ദിനങ്ങളില്‍ തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ഇടവക വികാരി ഫാ. ജോണ്‍ വെട്ടിമല, ഫാ. ലാല്‍ ഫിലിപ്പ്, ജെനിഫ് ജെയിംസ്, ജോണ്‍ വാളയില്‍, കെ.എ. സെബാസ്റ്റ്യന്‍, ്അക്വില പുളിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.