തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രായം കൂടുമെന്ന് പഠനം

Monday 19 June 2017 11:34 am IST

തുടര്‍ച്ചായായി ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളിലെ കോശങ്ങള്‍ക്ക് വേഗം പ്രായം കൂടുമെന്ന് പഠനം. യു.എസിലെ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇരുന്ന് ജോലിചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ചുള്ള പുതിയ വിവരം പുറത്തുവന്നത്. 64 മുതല്‍ 69 വയസ്സുവരെ പ്രായമുള്ള 1500 സ്ത്രീകളെയാണ് പഠനത്തിന് വിധേയരാക്കിയത്. പത്തുമണിക്കൂറിലേറെ കേസരയില്‍ ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നവരും 40 മിനിറ്റില്‍ അധികം വ്യായാമം ചെയ്യുന്ന സ്ത്രീകളെയുമാണ് പഠനത്തിന് വിധേയരാക്കിയത്. ഇവര്‍ക്ക് പ്രത്യേക ചോദ്യാവലി നല്‍കിയതിനോടൊപ്പം ചലനങ്ങള്‍ മനസ്സിലാക്കാന്‍ ഇവരുടെ ഹിപ്പില്‍ ഒരു ആക്‌സറോമീറ്ററും ഘടിപ്പിച്ചു.  ഇതില്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്ത സ്ത്രീകളില്‍ ടെലോമിയറിന് നീളക്കുറവ് സംഭവിച്ചതായി പഠനം നടത്തിയ വിദഗ്ധര്‍ പറയുന്നു. (ഡിഎന്‍എ നാരുകളുടെ അറ്റത്തു കാണുന്ന ചെറിയ ക്യാപ്പുകളാണ് ടെലോമിയര്‍) ദിവസവും 40 മിനിറ്റില്‍ കുറഞ്ഞ ശാരീരികപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മുതിര്‍ന്ന സ്ത്രീകളുടെ ടെലോമിയര്‍ ചെറുതായിരിക്കുമെന്ന് പഠനത്തില്‍ തെളിഞ്ഞു. ഡിഎന്‍എയില്‍ നീളം കുറഞ്ഞ ടെലോമിയറുകള്‍ ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം എന്നി രോഗങ്ങള്‍ പിടിപ്പെടുന്നതിന് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. തുടര്‍ച്ചയായി ഇരിക്കുന്നത് ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.