കണ്ണൂര്‍: തീരദേശ സംരക്ഷണത്തിനായി അഴീക്കല്‍ തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടില്‍ ബോട്ട് കമാണ്ടര്‍, അസ്സി-ബോട്ട് കമാണ്ടര്‍ തസ്തികകളിലേക്ക് നേവിയില്‍ നിന്നോ കോസ്റ്റ ഗാര്‍ഡില്‍ നിന്നോ വിരമിച്ചവരില്‍ നിന്നും 23500, 22500 രൂപ ശമ്പളത്തിലും മറൈന്‍ ഹോം ഗാര്‍ഡുകളായി ശാരീരിക ശേഷിയുള്ള മല്‍സ്യത്തൊഴിലാളികളില്‍ നിന്ന് 15000 രൂപ ശമ്പളത്തിനും കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 17 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0497 2763332.
പ്രതികരിക്കാൻ ഇവിടെ എഴുതുക: