പാനൂര്‍: ആധുനിക വിവരസാങ്കേതിക വിദ്യയില്‍ ഗവേഷണത്തിനുള്ള സാധ്യതകളേറെയാണന്ന് കണ്ണൂര്‍ സര്‍വ്വകലാശാല പരീക്ഷ കണ്ട്രോളര് ഡോ.പി.ബാബു ആന്റോ പറഞ്ഞു. കല്ലിക്കണ്ടി എന്‍എഎം കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം സംഘടിപ്പിച്ച റിസേര്‍ച്ച് റീജിനല്‍ കോണ്‍ഫറന്‍സ് ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ ഗവേഷണത്തിന് താല്പര്യം കാണിക്കാതെ സോഫ്റ്റ് വെയര്‍ മേഖലയിലേക്ക് തിരിയുകയാണന്നും അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ ഡോ.കെ.കെ.മുസ്തഫ അധ്യക്ഷത വഹിച്ചു. മാനേജര്‍ കെ.കെ.മുഹമ്മദ്, പ്രൊഫ പി.മുഹമ്മദ് ഷാഫി, എ.പി.ഷമീര്‍, വി.വി.ഹസീബ്, കെ.വി.ശ്രീജ, കെ.പി.നൗഫല്‍, കെ.അലി, എന്‍.ഫിര്‍ദൗസ് എന്നിവര്‍ പ്രസംഗിച്ചു. കേന്ദ്ര സര്‍വ്വകലാശാലയിലെ പ്രൊഫ ഡോ. ടി.തസ്ലീമ, ഡോ. ഷിജോ എം ജോസഫ്, ഡോ.ജോയി വര്‍ക്കി എന്നിവര്‍ വിവിധ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. സമാപന യോഗത്തില്‍ ഡോ.കെ.കെ.മുഹമ്മദ് കുട്ടി മുഖ്യാതിഥിയായിരുന്നു. ഡോ.എം.കെ.മധുസൂധനന്, പി.പി.സയ്യിദ് മുഹമ്മദ് ഫാസില്‍, പി.തുഷാര, വി.കെ.മിനിമോള്‍, പി.കെ.സുഹറ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: