പയ്യാവൂര്‍: പൈസക്കരി ദേവമാതാ ഹൈസ്ക്കൂളിന്റെ നവീകരിച്ച സ്പോര്‍ട്സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ നിര്‍വ്വഹിച്ചു.സ്ക്കൂള് മാനേജര്‍ റവ: ഡോ: ജോസ് വെട്ടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ടി.പി.അഷ്റഫ്, ബിനോയ് ആലുങ്കതടം, ഫ്രാന്‍സീസ് ചോക്കാട്ട്, എന്‍.പി.ജോസഫ്, സണ്ണി ജെയിംസ്, ബേബി കവളക്കാട്ട്, ബിജു അഗസ്റ്റിന്, ഫാ:ജോബിന് പാറേക്കാട്ട്, ഫാ: ജോമി വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ്
കണ്ണൂര്‍: ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ കീഴിലുളള സീതാലയം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ വിവാഹ പൂര്‍വ്വ കൗണ്‍സിലിങ്ങിന് പങ്കെടുക്കാന്‍ താല്പര്യമുളളവര്0497 2706449 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം. ആദ്യം വിളിക്കുന്ന 50 പേര്‍ക്കാണ് അവസരം. ബിപിഎല്‍ കാര്‍ഡുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: