കണ്ണൂര്‍: കേരള കോപ്പറേറ്റീവ് വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന സമ്മേളനം 11, 12 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കുമെന്ന് ഫെഡറേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി 11 ന് വൈകുന്നേരം 4 മണിക്ക് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സഹകരണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ഐഎന്‍ടിയുസി അഖിലേന്ത്യാ സെക്രട്ടറി കെ.സുരേന്ദ്രന് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സി.എ.സജീര്‍ അധ്യക്ഷത വഹിക്കും. 12 ന് രാവിലെ 10 മണിക്ക് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രതിനിധി സമ്മേളനം നടക്കും. എച്ച്എംഎസ് ദേശീയ നിര്‍വ്വാഹക സമിതിയംഗം സി.പി.ജോണ്‍ ഉദ്ഘാടനം ചെയ്യും. കെസിഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡണ്ട് ആര്.രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ എം.കെ.ബാലകൃഷ്ണന്, എന്‍.സി.സുമോദ്, കാരിച്ചി ശശീന്ദ്രന്, കാഞ്ചന മാച്ചേരി, കെ.പി.സലീം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: