കണ്ണൂര്‍: കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള വേദപഠന പദ്ധതി ആരംഭിച്ചു. വ്യക്തി ജീവിതത്തില്‍ നന്മകളെ ഉണര്‍ത്തിയെടുക്കാനും അതുവഴി ജീവിതവിജയത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ജാതി ലിംഗഭേദമേന്യേ സാധാരണ മനുഷ്യരിലും എത്തിക്കുവാനുള്ള പദ്ധതികള്‍ക്കാണ് ക്ലാസുകളില്‍ ഊന്നല്‍ നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഫിബ്രുവരി 12 ന് രാവിലെ 8 മണിക്ക് ജവഹര്‍ ഓഡിറ്റോറിയത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. കോഴിക്കോട് കക്കോടിയില്‍ ഏപ്രിലില്‍ പുതിയ വേദിക് യൂനിവേഴ്സിറ്റി ഉല്‍ഘാടനം ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ നിലവില്‍ തുടങ്ങാന്‍ പോകുന്ന വേദപഠന പദ്ധതിക്കു പ്രത്യേക പ്രധാന്യമുണ്ട്. ഫോണ്‍: 8281693 159, 9895 655 156.
പ്രതികരിക്കാൻ ഇവിടെ എഴുതുക: