പിലാത്തറ: കടുത്ത ചൂടിനെത്തുടര്‍ന്നുള്ള വരള്‍ച്ചയില്‍ നീരുറവകള്‍ നിലച്ചതോടെ പ്രധാന വയലുകളിലെ തോടുകളെല്ലാം വറ്റിവരണ്ടു. അറത്തില്‍ വയല്‍, പേരൂല്വയല്, അതിയടംവയല്, കടന്നപ്പള്ളി കുറ്റിയാട്ട് താഴെ വയല്‍, പുത്തൂര്‍ വയല്‍ എന്നിവടങ്ങളിലെ ജല സ്രോതസ്സുകളായ തോടുകള്‍ വറ്റിയ നിലയിലാണ്. വര്‍ഷകാലങ്ങളില്‍ നിറഞ്ഞൊഴുകുകയും കടുത്ത വേനലില്‍ വരെ വറ്റാത്ത നീരുറവകളുമായി കുളിര്‍മ പകര്ന്നിരുന്നവയുമാണ് ഇവയില്‍ പല തോടുകളും. വയലുകളിലെ നെല്‍കൃഷിക്ക് ആവശ്യമായ വെള്ളവും ഈ ജലസ്രോതസ്സുകളില്‍ നിന്നാണ് ലഭിച്ചിരുന്നത്. തോടിലെ വരള്‍ച്ച നെല്‍കൃഷിയെ ആകെ ഉണക്കുന്ന അവസ്ഥയിലാണ്. മാത്രമല്ല സമീപപ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് കുറഞ്ഞു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: