കണ്ണൂര്‍: ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം നിലവിലുളള ടാര്‍ജറ്റ് 2/3 ആയി വര്‍ധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ ഭൂരഹിതരായ പട്ടികജാതിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 55 വയസിന് താഴെയുളളവരായിരിക്കണം. അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, കുടുംബത്തിന് സ്വന്തമായി ഭൂമി ഇല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, മാതാപിതാക്കളില്‍ നിന്നോ രക്ഷാകര്‍ത്താക്കളില്‍ നിന്നോ അവകാശമായി ലഭിക്കേണ്ടുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ സഹിതം 15 ന് മുമ്പ് അപേക്ഷകര്‍ താമസിക്കുന്ന പരിധിയിലെ ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700956.
പ്രതികരിക്കാൻ ഇവിടെ എഴുതുക: