പട്ടികജാതി മോര്‍ച്ച റീത്തുവച്ച് പ്രതിഷേധിച്ചു

Thursday 9 February 2017 7:36 pm IST

ചേര്‍ത്തല: മഹാത്മാ അയ്യങ്കാളി ഗവേഷണ കേന്ദ്രത്തോടുള്ള നഗരസഭ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് പട്ടികജാതി മോര്‍ച്ച മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപനത്തിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ചു. കെപിഎംഎസ് സൗജന്യമായി ല്‍കിയ സ്ഥലത്ത് നിര്‍മിച്ച ഗവേഷണ കേന്ദ്രം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കണമെന്നും ദളിതരോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് കെ. ബി. ഷാജി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി. പി. രാജേഷ്, മണ്ഡലം പ്രസിഡന്റ് ആര്‍. രാജേഷ്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അരുണ്‍. കെ. പണിക്കര്‍, നഗരസഭ കൗണ്‍സിലര്‍ ഡി. ജ്യോതിഷ്, കെ. പി. ശശികുമാര്‍, ബൈജു, സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.