കാര്‍ സ്‌കൂട്ടറിലിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

Thursday 9 February 2017 7:39 pm IST

തുറവൂര്‍: കാര്‍ സ്‌കൂട്ടറിലിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. ദേശീയ പാതയില്‍ പാട്ടുകുളങ്ങര ബസ് സ്റ്റോപ്പില്‍ ഇന്നലെ പകല്‍ മൂന്നിനായിരുന്നു അപകടം. സ്‌കൂട്ടര്‍ നിറുത്തി റോഡരികില്‍ പരിചയക്കാരുമായി സംസാരിക്കുകയായിരുന്ന രണ്ട് സ്ത്രീകളെയാണ് നീയന്ത്രണംതെറ്റിയ കാര്‍ ഇടിച്ചു വിഴ്ത്തിയത്. ഉടനെ ഓടികൂടിയ നാട്ടുകാര്‍ സ്‌കൂട്ടര്‍ യാത്രികരായ തുറവൂര്‍ വളമംഗലം സ്വദേശിയായ ജയലക്ഷ്മി(50), കുത്തിയതോട് നാളി കാട്ട് സ്വദേശി സുജ (48) എന്നിവരെ തുറവൂര്‍ താലൂക്കാശുപത്രി എത്തിച്ചു. ഇവിടെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം സുജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കുംജയലക്ഷ്മിയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.കുത്തിയതോട് പോലിസ് കേസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.