റബ്ബര്‍ തോട്ടം കത്തി നശിച്ചു

Thursday 9 February 2017 8:05 pm IST

മൂലമറ്റം: വാഗമണ്‍ റൂട്ടില്‍ സിഎസ്‌ഐ പള്ളിക്ക് സമീപം റബ്ബര്‍ തോട്ടത്തിന് തീപിടിച്ച് രണ്ട് ഏക്കറോളം റബ്ബര്‍ തോട്ടവും സമീപത്തെ പുരയിടവും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. സിഎസ്‌ഐ പള്ളിയുടെ വക റബ്ബര്‍ തോട്ടത്തിനാണ് തീപിടിച്ചത്. വാഹനസൗകര്യം ഇല്ലാത്തയിടമായതിനാല്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ നടന്ന് ചെന്നാണ് തീയണച്ചത്. മൂലമറ്റം സ്റ്റേഷന്‍ മാസ്റ്റര്‍ ശശീന്ദ്രബാബുവിന്റെ നേതൃത്വത്തിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.