വടകര: ടി.പി. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലായി. മൂഴിക്കര സ്വദേശി അബിയാണ് കസ്റ്റഡിയിലായത്.
രണ്ട് കൊലക്കേസില്‍ പ്രതിയായ ഇയാളെ വടകരയില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. പ്രതികളെ രക്ഷപ്പെടുവാന്‍ സഹായിച്ചുവെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, ഇന്നലെ കസ്റ്റഡിയിലെടുത്ത സിപിഎം പ്രവര്ത്തകന് പാനൂര്‍ മാവിലേരി മാവുള്ളതില്‍ രാഘവനെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: