ചെങ്ങന്നൂര്‍: കേരളത്തിലെ റേഷന്‍ സമ്പ്രദായത്തില്‍വന്ന അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് 13ന് ജില്ലയിലെ താലൂക്ക് സപ്ലൈ ആഫീസുകളിലേക്ക് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും. ജില്ലയിലെ ആറ് താലൂക്കുകളിലെ സപ്ലൈ ആഫീസുകളിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
ചേര്‍ത്തലയില്‍ ബിജെപി ദക്ഷിണമേഘലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ആലപ്പുഴയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്, കാര്‍ത്തികപ്പള്ളിയില്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്.ഹര്ഷന്, മാവേലിക്കരയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, ചെങ്ങന്നൂരില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.സാജന്, കുട്ടനാട്ടില്‍ സംസ്ഥാന സമിതി അംഗം അഡ്വ.വി.സുദീപ് എന്നിവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അജി.ആര്.നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: