തിരുമാലിട മഹാദേവക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം 13ന് തുടങ്ങും

Thursday 9 February 2017 9:19 pm IST

മല്ലപ്പള്ളി: തിരുമാലിട മഹാദേവക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 13ന് കൊടിയേറി 24ന് സമാപിക്കും. 21ന് പള്ളിവേട്ടയും 22ന് ആറാട്ടും 23ന് കാവടിവിളക്കും നടക്കും. 13ന് വൈകിട്ട് 6.30നും ഏഴിനും മധ്യേ ക്ഷേത്രം തന്ത്രി ചോണൂര്‍ ശ്രീരുദ്രത്തില്‍ ഈശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി സതീഷ് നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ കൊടിയേറ്റും. 7.15ന് ക്ഷേത്രം തന്ത്രിയുടെ പ്രഭാഷണം, 7.30ന് കലാസന്ധ്യയുടെ ഉദ്ഘാടനം ചലച്ചിത്രതാരം രാജേഷ് നിര്‍വഹിക്കും. എട്ടിന് ഭജന, 9.30ന് മേജര്‍സെറ്റ് കഥകളി, 14 മുതല്‍ 20 വരെ രാവിലെ 8.30 മുതല്‍ 10.30 വരെയും വൈകിട്ട് 5.30 മുതല്‍ 6.30 വരെയും കൊടിമരച്ചുവട്ടില്‍ പറവഴിപാട്. 14ന് 10.30ന് ഉത്സവബലി, 12ന് ഉത്സവബലിദര്‍ശനം, ഒന്നിന് പ്രസാദമൂട്ട്, എട്ടിന് കൂടിയാട്ടം, 15ന് രാത്രി 7.30ന് സംഗീതാര്‍ച്ചന, ഒന്‍പതിന് ചാക്യാര്‍കൂത്ത്, 16ന് രാത്രി എട്ടിന് നൃത്തായനം, 17ന് രാത്രി 7.30ന് ശിവരാത്രി നഗറില്‍ ഭരതനാട്യം, 8.30ന് നൃത്തസന്ധ്യ, 18ന് രാത്രി ഒന്‍പതിന് ഗാനമേള, 19ന് ഒന്‍പതിന് ഭക്തിഗാനമേള, 20ന് രാവിലെ 10.30ന് ക്ഷേത്രം ഓഡിറ്റോറിയത്തില്‍ ആധ്യാത്മിക സമ്മേളനത്തില്‍ സംഘം പ്രസിഡന്റ് സി.എസ്. പിള്ള അധ്യക്ഷത വഹിക്കും. കടമ്മനിട്ട വാസുദേവന്‍പിള്ള പ്രഭാഷണം നടത്തും. ഒന്നിന് പ്രസാദമൂട്ട്, 7.30ന് ഗാനസന്ധ്യ, ഒന്‍പതിന് നാടകം, പള്ളിവേട്ടദിനമായ 21ന് രാവിലെ 8.30നും വൈകിട്ട് അഞ്ചിനും കാഴ്ചശീവേലി, കൊടിമരച്ചുവട്ടില്‍ പറവഴിപാട് എന്നിവ നടക്കും. രാത്രി ഒന്‍പതിന് ഗാനമേള, 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 12.30ന് നായാട്ടുവിളി, രണ്ടിന് പള്ളിക്കുറുപ്പ്, ആറാട്ട് ദിനമായ 22ന് രാവിലെ ഏഴിന് പുരാണപാരായണം, 7.30ന് അലങ്കാരപൂജ, 12ന് ആറാട്ടുസദ്യ, മൂന്നിന് ആറാട്ടുബലി, നാലിന് ആലുംമൂട് ഭഗവതിക്കടവിലേക്ക് ആറാട്ട് എഴുന്നള്ളിപ്പ്, ആറിന് ആറാട്ട്, 6.30ന് മയൂരനൃത്തം, മല്ലപ്പള്ളി ടൗണില്‍ ഇരുകോല്‍ പഞ്ചാരിമേളം, 7.30ന് ആറാട്ട് വരവ്, 12ന് കാവടി ഹിഡുംബന്‍പൂജ, 23ന് രാത്രി 7.30ന് കാണിക്കമണ്ഡപത്തിങ്കല്‍ നാഗസ്വരക്കച്ചേരി, എട്ടിന് കാവടിവിളക്ക് പുറപ്പാട്, 8.30ന് കാവടിവിളക്ക്, 10.30ന് കാവടിവിളക്ക് എതിരേല്‍പ്. ശിവരാത്രിദിനമായ 24ന് രാവിലെ എട്ടിന് പരിയാരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് കാവടി പുറപ്പാട്, ഒന്‍പതിന് ഓട്ടന്‍തുള്ളല്‍, 12ന് കാവടി വരവ്, ഒന്നിന് കാവടി അഭിഷേകം, നാലിന് വേലകളി എതിരേല്‍പ്, 9.30ന് പുഷ്പാഭിഷേകം, ശിവരാത്രി നഗറില്‍ സൂപ്പര്‍ഹിറ്റ് ഗാനമേള, 12ന് ശിവരാത്രിപൂജ, 12.30ന് വിളക്കെഴുന്നള്ളിപ്പ്, ഒന്നിന് പ്രഭാഷണം, 1.30ന് നൃത്തനാടകം എന്നിവ നടക്കുമെന്ന് ചെയര്‍മാന്‍ സി.എസ്. പിള്ള, ജനറല്‍ കണ്‍വീനര്‍ പി.വി. പ്രസാദ്, ജോയിന്റ് കണ്‍വീനര്‍ രാജേഷ് ജി. നായര്‍ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.