ഇന്റര്‍ കോളേജിയറ്റ് ഡിബേറ്റ് മത്സരം 14്‌ന് കാതോലിക്കേറ്റ് കോളേജില്‍

Thursday 9 February 2017 9:23 pm IST

പത്തനംതിട്ട: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് സാമ്പത്തിക ശാസ്ത വിഭാഗം, ഡിബേറ്റ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ 14 ന് ഇന്റര്‍ കോളേജിയറ്റ് ഡിബേറ്റ് മത്സരം സംഘടിപ്പിക്കും. നോട്ടു നിരോധനം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തുന്ന മത്സരത്തില്‍ ഒരു കോളേജില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്തയുടെ സ്മരണാര്‍ത്ഥം ചെങ്ങന്നൂര്‍ ഭദ്രാസന മെത്രപ്പോലീത്ത തോമസ് മാര്‍ അത്താനസിയോസ് ഏര്‍പ്പെടുത്തിയ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള മത്സരത്തിന്റെ വേദി പത്തനംതിട്ട കാതോലിക്കേറ്റ് കോളേജാണ്. എവറോളിംഗ് ട്രോഫിക്കു പുറമേ ഒന്നും .രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് അയ്യായിരം ,മൂവായിരം, രണ്ടായിരം രൂപ വീതം യഥാക്രമം ക്യാഷ് അവാര്‍ഡും ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 9447589866,9497221804 എന്നീ ഫോണ്‍ നമ്പറില്‍ ലഭിക്കും. ശാസ്ത്ര വിഭാഗം വകുപ്പ് മേധാവി ഡോ.ഷൈനി ടി.അലക്‌സാണ്ടര്‍, ഡിബേറ്റിംഗ് ഫോറം കണ്‍വീനര്‍ സ്റ്റീവ് വിന്‍സെന്റ്, കോര്‍ഡിനേറ്റര്‍ ഡോ.എം.എസ്.പോള്‍, എന്നിവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.