ഫുട്‌ബോള്‍പരിശീലന കളരി സെലക്ഷന്‍ ട്രയല്‍സ്

Thursday 9 February 2017 9:24 pm IST

പത്തനംതിട്ട: ഗ്രീന്‍ഫീല്‍ഡ് കബ്‌സ് നേതൃത്വം നല്‍കുന്ന ഫുട്‌ബോള്‍പരിശീലന കളരിയുടെ സെലക്ഷന്‍ ട്രയല്‍സ് നാളെയും മറ്റന്നാളുംപത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കും.ആറു മുതല്‍ 17 വയസുവരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുംഫുട്‌ബോളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനമാണ്ജിഎഫ്‌സി ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ പരിശീലകരാണ് നേതൃത്വംനല്‍കുന്നത്. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടുള്ള ജിഎഫ്‌സിഡച്ച് സ്‌പോര്ട്‌സ് എഡ്യുക്കേഷന്‍ കമ്പനി ആയ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിംഗ് നെതര്‍ലാന്‍ഡ്‌സുമായി സഹകരിച്ചാണ് പരിശീലന പരിപാടിക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.പ്രാഥമിക പ്രവേശനത്തിന് 250 രൂപയാണ്ഈടാക്കുന്നത്. വിശദവിവരങ്ങള്‍9072590001 നമ്പരില്‍ ലഭ്യമാകുമെന്ന് ചെയര്‍മാന്‍ സുജിത് കുമാര്‍ കോച്ച്‌റദീക്ക് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.