പോലീസിന് നേരെ കൈയേറ്റം: നാല് പേര്‍ അറസ്റ്റില്‍

Thursday 9 February 2017 9:26 pm IST

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ പാവിട്ടകുളങ്ങര ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെ പോലീസിന് നേരെ കൈയേറ്റം. സംഭവത്തില്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സിപിഒ അനില്‍(39)ന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂര്‍ സ്വദേശികളായ കുന്നത്തൂര്‍ വീട്ടില്‍ കോത (58), കൈതവായില്‍ ബാബുരാജ് (45), പുഴക്കല്‍ വീട്ടില്‍ രജിന്‍ദാസ് (31), മുകണ്ടത്ത് തറയില്‍ ബാബുരാജ് (50) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് 4.30ഓടെ വെട്ടിപ്പുഴ വെച്ചായിരുന്നു സംഭവം. ആഘോഷത്തിനിടെ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നത് ഒരു സംഘം തടഞ്ഞിരുന്നു. തടസ്സം ഒഴിവാക്കാന്‍ ഇടപ്പെട്ട അനിലിനെ നാലംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് എസ്‌ഐ പി.കെ.മോഹിതിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം എത്തി പ്രതികളെ പിടികൂടുകയായിരുന്നു. അക്രമം നടത്തിയവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ പോലിസുകാരനെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയില്‍ ഹാജരക്കി റിമാന്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.