ചാലക്കുടി: പടിഞ്ഞൈറെ ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്രത്തിനടുത്തായി ബീവറേജസ് വില്‍പ്പന ശാല ആരംഭിക്കുവാനുള്ള നീക്കത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല റിലേ നിരാഹാര സമരം ആരംഭിച്ചു.
മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി രാജേഷ് വി.ആര് ആദ്യദിനത്തില്‍ നിരാഹാരം തുടങ്ങി. സമരം മണ്ഡലം ജനറല്‍ സെക്രട്ടറി കെ.യു.ദിനേശന് ഉദ്ഘാടനം ചെയ്തു. മണ്ഡലം ഖജാന്‍ജി കെ.എസ്.കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.എസ്.സുമേഷ്,എം.എസ്.രാജീവ് അമ്പാടി ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. റിലേ നിരാഹര സമരത്തിന് മുന്നോടിയായി നടന്ന പ്രകനടത്തിന് മുന്‍സിപ്പല്‍ പ്രസിഡന്റ് കെ.എന്‍, സുരേഷ്,എം.എസ്.രജ്ജിത്,തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഇതേവിഷയത്തില്‍ ജനകീയ സമര സമിതിയും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. നില്വില് തന്നെ നിരവധി അപകടങ്ങള്‍ നടന്ന റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തായിട്ടാണ് ബീവറേജ്സ് വില്‍പ്പന ശാല ചാലക്കുടിയില്‍ നിന്നും ഇവിടേക്ക് മാറ്റി സ്ഥാപ്പിക്കുവാനാണ് ശ്രമം നടക്കുന്നത്.
വിവിധ മതസ്ഥരുടെ നിരവധി ആരാധനാലയങ്ങള്‍ക്ക് സമീപത്തായിട്ടാണ് വില്‍പ്പന ശാല ആരംഭിക്കുവാനുള്ള നീക്കം. ഇതിനെതിരെയാണ് പ്രധാന പ്രതിക്ഷേധം. അടുത്ത ദിവസങ്ങളില്‍ തന്നെ വില്‍പ്പനശാല ഇവിടെ തുടങ്ങുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: